09 May 2024 Thursday

കയർ ഭൂവസ്ത്രം വിരിക്കലും, പദ്ധതി രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്തു

ckmnews


എടപ്പാൾ:സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയിലൂൾപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് കേരള നിർമാണം ഹരിത കേരളമിഷൻ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ വട്ടംകുളം പഞ്ചായത്തിൽ തണ്ണീർത്തട സംരക്ഷണത്തിന്റെ ഭാഗമായി കയർ ഭൂവസ്ത്രം വിരിക്കലും,പദ്ധതി രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ജലശ്രോതസ്സുകളുടെയും ഡി, പി, ആർ, തയ്യാറാക്കി. 16,17,18, എന്നീ വാർഡുകളുൾ പെടുന്ന "മൂതൂർ -പാറ "തോടിൽ ഭൂവസ്ത്രം വിരിച്ച് പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷം 6 തോടുകളിലും പോയ വർഷം 3 തോടുകളിലും കയർ വസ്ത്ര ധാരണം പൂർത്തിയാക്കി മണ്ണൊലിപ്പ് തടയാൻ സാധിച്ചെന്ന് പ്രസിഡണ്ട് പറഞ്ഞം.മെമ്പർ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു,എ, ഇ, ഷമീർ സ്വാഗതം പറഞ്ഞു,അഹമ്മദ്‌, മൂതൂർ, മുഹമ്മദാലി കെ, വി, മറ്റ് സാമൂഹ്യ പ്രവർത്തകർ, നാട്ടുകാർ സംബന്ധിച്ചു,