09 May 2024 Thursday

കരുത്താർജ്ജിച്ച് ന്യൂനമർദ്ദം; മോക്ക നാളെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്; മഴ കനത്തേക്കും

ckmnews


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുന്നു. നാളെ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തുടക്കത്തിൽ ദിശമാറി ബംഗ്ലാദേശ്-മ്യാൻമർ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. ഇതിന്റെ സ്വാധീനത്താൽ 12 വരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴയ്‌ക്കാണ് സാദ്ധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം. 11-ന് വയനാട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.