09 May 2024 Thursday

യാത്രക്കാർക്ക് ഭീഷണിയായി നവീകരിച്ച വട്ടംകുളം കുറ്റിപ്പാല റോഡിലെ കോൺഗ്രീറ്റ് സ്ളാബ്

ckmnews

യാത്രക്കാർക്ക് ഭീഷണിയായി നവീകരിച്ച വട്ടംകുളം കുറ്റിപ്പാല റോഡിലെ കോൺഗ്രീറ്റ് സ്ളാബ് 


ചങ്ങരംകുളം:യാത്രക്കാർക്ക് ഭീഷണിയായി നവീകരിച്ച വട്ടംകുളം കുറ്റിപ്പാല റോഡിലെ കുഴിക്ക് മുകളിലെ കോൺഗ്രീറ്റ് സ്ളാബ്.വട്ടംകുളം, കുറ്റിപ്പാല ഉണ്ണി നമ്പൂതിരി റോഡിലാണ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷിണിയായി റോഡിലെ കുഴിക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബ് റോഡിലിറങ്ങി കിടക്കുന്നത്.രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അപകട സാധ്യത തിരിച്ചറിയാനുള്ള തെരുവു വിളക്ക് പോലും ഇല്ലാത്തത് മൂലം പലപ്പോഴും ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.തലനാരിഴക്കാണ് പലരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്.അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കുളള കുഴൽ കിണർ റോഡ്‌ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കുഴിയെടുത്ത് താഴ്ത്തി വെച്ചതിന്റെ മുകളിലാണ് റോഡിനെക്കാൾ ഉയർത്തി സ്ലാബ് ഇട്ടിരിക്കുന്നത്.റോഡ് പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കുഴി അടച്ച് ജനങ്ങളുടെ ഭീഷണിക്ക് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് ആരോപണം.ഏതാനും ദിവസം മുമ്പ് ബൈക്ക് യാത്രികൻ കുഴിയിൽ വീണ് പരിക്കേറ്റതോടെ പ്രതിഷേധം ഉയർന്നിരുന്നു.ഇതോടെയാണ് കുഴിക്ക് മുകളിൽ സ്ളാബ് ഇട്ടത്.ഇത് കൂടുതൽ അപകങ്ങൾക്ക് കാരണമാകുന്നുവെന്നും നാട്ടുകാർ പറയുന്നു