09 May 2024 Thursday

കേളപ്പജി കാർഷിക കോളേജിന്റ് സ്റ്റുഡൻസ് യൂണിയന്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

ckmnews


എടപ്പാൾ:തവനൂര്‍ കേളപ്പജി കാർഷിക കോളേജിന്റെ 2022 - 23 സ്റ്റുഡൻസ് യൂണിയന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു.അസോസിയേറ്റ് പാട്ണർ ജിനു എ സ്വാഗതം പറഞ്ഞ ചടങ്ങിൽ  സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻറ് ഹരിപ്രിയ അധ്യക്ഷയായി."ഇൻക്വിലാബ് " എന്ന സ്റ്റുഡൻസ് യൂണിയൻ പേര് തവനൂർ മണ്ഡലം എംഎൽഎ കെ ടി ജലീലും മന്ത്രിയും ചേർന്ന് പ്രകാശിപ്പിച്ചു.ഡോ ജയൻ പിആർ ,എച്ച് ഓ ഡിമാരായ ഡോക്ടർ സത്യൻ കെ കെ പ്രിൻസ് എം വി ഡോക്ടർ രമാ കെ പി,ഡോക്ടർ ജോസഫീനാ പോൾ,തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി നസീറ,വൈസ് പ്രസിഡൻറ് ശിവദാസ് ,കേരള കാർഷിക സർവകലാശാല വൈസ് പ്രസിഡന്റ് അക്ഷയ പരമേശ്വരൻ സ്റ്റുഡൻസ് യൂണിയൻ അസോസിയേറ്റ് സെക്രട്ടറി ദീപക് പി,വൈസ് പ്രസിഡൻറ് അഭിരാം എം എ തുടങ്ങിയവർ ആശംസകൾ നേർന്നു.ജെറാൾഡ് ജോബ് നന്ദി രേഖപ്പെടുത്തി