09 May 2024 Thursday

സംയുക്ത തൊഴിലാളി യുണിയനുകൾ എടപ്പാളിൽ മെയ്ദിന റാലി നടത്തി

ckmnews

എടപ്പാൾ: സംയുക്ത യൂണിയനുകൾ എടപ്പാളിൽ മെയ്ദിന റാലി നടത്തി.സിഐടിയു, എസ് ടി യു,ഐ എൻ ടി യു സി,എ ഐ ടി യു സി, എച്ച് എം എസ്, അധ്യാപക സർവീസ് സംഘടനകൾ ചേർന്നാണ് റാലി നടത്തിയത്. തുടർന്ന് നടന്ന  പൊതുയോഗം എസ് ടി യു ജില്ലാ സെക്രട്ടറി ഇ പി ഏനു ഉദ്ഘാടനം ചെയ്തു.ഐ എൻ ടി യു സംസ്ഥാന കമ്മിറ്റി അംഗം  കെ ഉദയൻ അധ്യക്ഷത വഹിച്ചു.ധന്യ ആബിദ്,പ്രഭാകരൻ നടുവട്ടം,രാജേഷ്,ഹരിദാസൻ മാസ്റ്റർ, സാവിത്രി ടീച്ചർ, രാമ പ്രസാദ്, ഇ വി മോഹനൻ,എം മുസ്തഫ,കെ വി കുമാരൻ, എം മുരളീധരൻ,സി രാഘവൻ  തുടങ്ങിയവർ സംസാരിച്ചു.