09 May 2024 Thursday

എടപ്പാളിൽ 18 ലക്ഷത്തി 80000 രൂപയുടെ കുഴൽപണം പിടിച്ച സംഭവം:വാഹനം പരിശോധിച്ച പോലീസ് ഞെട്ടി രഹസ്യ അറയിൽ നിന്ന് കണ്ടെത്തിയത് 71 ലക്ഷത്തി 50000 രൂപ

ckmnews



എടപ്പാൾ:നീലിയാട് നിന്ന് 18 ലക്ഷത്തി 80000 രൂപയുടെ കുഴൽപണം പിടിച്ച സംഭവത്തിൽ വാഹനം പരിശോധിച്ച പോലീസ് രഹസ്യ അറയിൽ ഒളിപ്പിച്ച 71 ലക്ഷത്തി 50000 രൂപ കൂടി കണ്ടെത്തി.കഴിഞ്ഞ ദിവസം പുലർച്ചെയാണ് ജില്ലാ അതിർത്തിയായ നീലിയാട് നിന്ന് കുഴൽ പണം പിടികൂടിയത്.സംഭവത്തിൽ വർഷങ്ങളായി എടപ്പാളിൽ താമസിക്കുന്ന  ശങ്കർ, പ്രവീൺ, സന്തോഷ്‌ എന്നിവരെ ചങ്ങരംകുളം പോലീസ് പിടികൂടിയിരുന്നു.മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് നിന്ന് വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.ഡാൻസാഫിന്റെ സഹായത്തോടെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സംഘത്തെ പിടികൂടിയത്.സ്വർണ്ണം വാങ്ങി ആഭരണങ്ങളാക്കി വിൽപന നടത്തുന്നവരാണ് പിടിയിലായവർ എന്ന് അന്വേഷ ഉദ്ധ്യോഗസ്ഥർ പറഞ്ഞു.പിടിച്ചെടുത്ത പണം പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കും