09 May 2024 Thursday

തവനൂർ ഖാദി ഉത്പാദന കേന്ദ്രത്തിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റ് കോപ്ലക്സ് ഉദ്ഘാടനം ചെയ്തു

ckmnews

തവനൂർ ഖാദി ഉത്പാദന കേന്ദ്രത്തിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റ് കോപ്ലക്സ് ഉദ്ഘാടനം ചെയ്തു


തവനൂർ: ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സർവോദയ സംഘത്തിന്റെ ഖാദി ഉത്പാദന കേന്ദ്രത്തിൽ സ്ഥാപിച്ച സ്ത്രീ സൗഹൃദ ടോയ്ലറ്റ് കോംപ്ലക്സ് ഡോ കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ സി പി നസീറ അധ്യക്ഷത വഹിച്ചു. ടി വി ശിവദാസ്, ആർ രാജേഷ്,അമ്പു ഗണേഷ്,കെ പ്രവീഷ് എന്നിവർ സംസാരിച്ചു.തവനൂർ ഗ്രാമ പഞ്ചായത്തിന്റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുപ്പത് സ്ത്രീകൾ തൊഴിൽ ചെയ്യുന്ന ഖാദി ഉത്പാദന കേന്ദ്രത്തിൽ ടോയ്ലറ്റ് കോംപ്ലക്സ് സ്ഥാപിച്ചത്.