09 May 2024 Thursday

ലൂട്ട് വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ സെവൻ ഈ മാസം 23 ന് നടക്കും

ckmnews

ലൂട്ട് വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ സെവൻ ഈ മാസം 23 ന് നടക്കും


കുമരനെല്ലൂർ : വെള്ളാളൂർ വി എഫ് സി ആർട്സ്,സ്പോർട്സ് ആൻഡ് വെൽഫെയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ആറ് വർഷമായി നടന്നു വരുന്ന ലൂട്ട് ജെന്റ്സ് വെയർ എടപ്പാൾ സ്പോൺസർ ചെയ്യുന്ന വെള്ളാളൂർ പ്രീമിയർ ലീഗ് (വി പി എൽ )സീസൺ ഏഴ് ഈ മാസം ഇരുപത്തി മൂന്നാം തിയ്യതി പറക്കുളം ഫീനിക്സ് അരീന ഫുട്ബോൾ ടർഫിൽ വെച്ച് നടക്കും എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. 

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സി പ്രദർശനം ലൂട്ട് ജന്റ്സ് വെയർ എം ഡി ഉമ്മർ നിർവ്വഹിച്ചു.വി പി എൽ വിജയികൾക്ക് ടി ടി എ തങ്ങൾ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും , രണ്ടാം സ്ഥാനക്കാർക്ക് മൻസൂർ കരുവരാകുന്നത് നൽകുന്ന റണ്ണേഴ്‌സ് ട്രോഫിയും 

ലീഗ് മത്സര വിജയികൾക്ക് ഫിർദൗസ് തെക്കേതിൽ സ്പോൺസർ ചെയ്യുന്ന ട്രോഫിയും സമ്മാനമായി നൽകും ,ലീഗിൽ വെള്ളാളൂർ പ്രദേശത്തെ എൺപത്തി എട്ട് താരങ്ങൾ പീ ടി സ് എഫ് സി ,ലിയോ സെവൻസ് എഫ് സി ,ഈഗിൾസ് എഫ് സി ,ഹണ്ടേഴ്സ് എഫ് സി ,ഡിബേർസ് എഫ് സി ,ഡിഫെൻഡേഴ്‌സ് എഫ് സി,അംറ എഫ് സി ,റെഡ് ഫാൽക്കൺ എഫ് സി എന്നി എട്ട് ടീമുകളിലായി പങ്കെടുക്കും. നാല് ടീമുകൾ വീതം ഉള്ള രണ്ട് പൂളുകൾ ആയി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് എന്ന് ക്ലബ് ഭാരവാഹികളായ നഹാസ് എം പി ,നാസീഫ് വി വി അഷറഫ് പി ടി വെള്ളാളൂർ ,എം വി റഫീഖ് ,നൗഫൽ കെ കെ എന്നിവർ അറിയിച്ചു.