09 May 2024 Thursday

പൊൽപ്പാക്കര പത്മനാഭൻ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

ckmnews

പൊൽപ്പാക്കര പത്മനാഭൻ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു


എടപ്പാൾ: മേഖലയിലും സമീപ പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയോടൊപ്പം പ്രവർത്തിച്ച പൊൽപ്പാക്കര പത്മനാഭൻ്റെ ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി സിപിഐ എം എടപ്പാൾ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംശകച്ചേരിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.  സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഏരിയ കമ്മിറ്റിയംഗം കെ പ്രഭാകരൻ അധ്യക്ഷനായി.സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, അഡ്വ. പി പി മോഹൻദാസ്, വി വി കുഞ്ഞുമുഹമ്മദ്, ഇ വി മോഹനൻ, എ സിദ്ധീഖ്, സി വി സുബൈദ എന്നിവർ സംസാരിച്ചു. അഡ്വ. കെ വിജയൻ സ്വാഗതം പറഞ്ഞു.