09 May 2024 Thursday

പറൂപാടം വിസിബി കംബ്രിഡ്ജ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു

ckmnews

പറൂപാടം വിസിബി കംബ്രിഡ്ജ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പാറൂപടം കർഷകരുടെ ചിരകാലാഭിലാഷമായ വിസിബി കംബ്രിഡ്ജ് ന്റെ പ്രവൃത്തി ആരംഭിച്ചു.ജലത്തിന്റെ ലഭ്യതക്കുറവ് പ്രദേശത്തെ കർഷകരുടെ തീരാ ശാപമായിരുന്നു.പദ്ധതി യഥാർഥ്യമാകുന്നതോടെ 

കുളങ്ങരപ്പാടം, പാറൂപാടം, തുടങ്ങിയ ഭാഗങ്ങളിൽ കൂടുതൽ ജലലഭ്യത കൈവരിക്കാൻ കഴിയും,റാർബൻ പദ്ധതിയിലുള്ള വരദൂർ കായലിന്റെ ജലസേചന പദ്ധതി ഈ മാസം നാടിനു സമർപ്പിക്കാൻ കഴിയുംവിധം അവസാന ഘട്ടത്തിലാണ്.അഞ്ചടി തൊടിന്റെയും,നീലിയാട് തൊടിന്റെയും,പദ്ധതികൾ പൂർത്തിയാകുന്നതോടെ ജലക്ഷാമം നേരിടുന്ന കാർഷികമേഖലയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു, മെമ്പർ ഫസീല സജീബ് സ്വാഗതം പറഞ്ഞു,വൈസ് പ്രസിഡന്റ്‌ ദീപ മണി കണ്ഠൻ അധ്യക്ഷത വഹിച്ചു.ഹസ്സൈനാർ നെല്ലിശ്ശേരി (മെമ്പർ )

അക്‌ബർ പനച്ചികൽ (മെമ്പർ )ഇബ്രാഹിം മൂതൂർ,സൈനുദ്ധീൻ,കെ,എ ഇ,സന്തോഷ്‌,എന്നിവരും സന്നിഹിതരായിരുന്നു,