26 April 2024 Friday

ട്യൂഷന്‍ ക്ലാസിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; അധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍

ckmnews

ട്യൂഷന്‍ ക്ലാസിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; അധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍


കണ്ണൂര്‍: ട്യൂഷനെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ട്യൂഷന്‍ സെന്‍റര്‍ അധ്യാപകനെതിരെ പോക്‌സോ ചുമത്തി കേസെടുത്ത് മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ മയ്യഴി നഗരസഭാ പരിധിയിലെ താമസിക്കുന്ന രാധാകൃഷ്ണനെ(65)യാണ് യാണ് മാഹി സി ഐ എ ശേഖറിന്‍റെ നേതൃത്വത്തില്‍ എസ് ഐ റീന ഡേവിഡും സംഘവും അറസ്റ്റ് ചെയ്തത്.



കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ട്യൂഷന് വേണ്ടി അധ്യാപകന്‍റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനി. അധ്യാപകന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുതറിയോടിയ കുട്ടി പിന്നീട് രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.