കോഴിക്കോട് നഗരത്തിൽ വസ്ത്രശാലയ്ക്ക് തീപിടിച്ചു; വാഹനങ്ങളും കത്തി നശിച്ചു

കോഴിക്കോട് നഗരത്തിൽ വസ്ത്രശാലയ്ക്ക് തീപിടിച്ചു; വാഹനങ്ങളും കത്തി നശിച്ചു
കോഴിക്കോട്∙ കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സ് വസ്ത്രശാലയിൽ തീപിടിത്തം. രാവിലെ ആറു മണിയോടെയാണു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ,നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
കട രാവിലെ തുറക്കുന്നതിനു മുൻപായതിനാൽ ആളപായമില്ല. അകത്ത് ജീവനക്കാരില്ല.കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലായിരുന്നു
തീഗോളം താഴേക്കു പതിച്ച് വസ്ത്രശാലയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ അടക്കം കത്തി നശിച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണു തീപിടിത്തമുണ്ടായതെന്നാണു വിവരം.ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്