09 May 2024 Thursday

നെല്ലിശ്ശേരി എ.യു.പി.സ്കൂളിൽ വിദ്യാർത്ഥികൾ പാനീയ മേള സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഹാനികരമായ കോളകളിൽ നിന്നും പാനീയങ്ങളിൽ നിന്നും മുക്തി നേടുക എന്ന ലക്ഷ്യത്തോടെ നെല്ലിശ്ശേരി എ.യു.പി.സ്കൂളിൽ വിദ്യാർത്ഥികൾ പാനീയ മേള സംഘടിപ്പിച്ചു.പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള രുചികരങ്ങളായ പാനീയങ്ങൾ തയ്യാറാക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചത്.വിവിധ പച്ചക്കറികൾ,പഴവർഗ്ഗങ്ങൾ, കൂവപ്പൊടി ,അമൃതം പൊടി തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പാനീയങ്ങളാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്.പിടിഎ പ്രസിഡന്റ് റഷീദ് കെ മൊയ്തു പാനീയം രുചിച്ചു കൊണ്ട് മേള ഉദ്ഘാടനം ചെയ്തു.പ്രധാന അദ്ധ്യാപിക. റംല ടീച്ചർ,അദ്ധ്യാപകരായ സിന്ധു , സുലൈഖ, രാഖി, നൂർ ജഹാൻ, മനോജ് - സംസാരിച്ചു.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടത്തിയ പാനീയമേള വേറിട്ട അനുഭവമായി.