08 May 2024 Wednesday

എം വി പ്രസാദിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

ckmnews

എം വി പ്രസാദിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു


ചങ്ങരംകുളം:ഇലക്ട്രിസിറ്റി ബോർഡിൽ ഓവർസീയറും യൂട്യൂബറുമായ എം വി പ്രസാദിൻ്റെ കവിതാ സമാഹാരം പുരോഗമന കലാസാഹിത്യസംഘം ജില്ല പ്രസിഡണ്ട് അജിത്രി ടീച്ചർ അഡ്വ.കെ വിജയന് നൽകി പ്രകാശനം ചെയ്തു.പെരുമ്പടപ്പ് ബ്ലോക് വികസനസമിതി ചെയർമാൻ ടി രാമദാസ് ചടങ്ങ് ഉത്ഘാടനം ചെയ്തു. എഴുത്തുകാരൻ സോമൻ ചെമ്പ്രേത്ത് പുസ്തക പരിചയം നിർവ്വഹിച്ചു.കെ വി മുസ്തഫ അധ്യക്ഷത വഹിച്ചു.രമേഷ് ചേലേമ്പ്ര അമ്പിളി കെ എസ് എം വി പ്രസാദ് എന്നിവർ സംസാരിച്ചു.സി പി രവി നന്ദി പ്രകാശിപ്പിച്ചു.പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് നടന്ന പാട്ടരങ്ങ് സൂര്യ സൂപ്പർ സിങ്ങർ ഫെയിം സുറൂർ മുസ്തഫ ഉത്ഘാടനം ചെയ്തു.ബാബു മൂക്കുതല സ്വാഗതം പറഞ്ഞു.