09 May 2024 Thursday

പാചക വാതക വിലവർധനവിൽ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

ckmnews

പാചക വാതക വിലവർധനവിൽ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു


എടപ്പാൾ: പാചക വാതക വില വർധനവിനെതിരെ മഹിളാ അസോസിയേഷൻ ചുങ്കം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ചേകനൂർ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. മഹിളാ അസോസിയേഷന്റെ ഏരിയ ട്രഷറർ സി എസ് പ്രസന്ന ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഗിരിജ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ്‌ മിനി കൂട്ടത് അധ്യക്ഷയായി. സി ഐ ടി യു ഏരിയ സെക്രട്ടറി കുമാരൻ,ലക്ഷ്മി,ശ്രീജപാറക്കൽ, ഷീജ വസന്തകുമാരി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.