09 May 2024 Thursday

പാചക വാതക വില വർദ്ധനവിൽ സി.ഐ.ടി.യു ഏരിയ കമ്മറ്റി പ്രതിഷേധിച്ചു

ckmnews

പാചക വാതക വില വർദ്ധനവിൽ സി.ഐ.ടി.യു ഏരിയ കമ്മറ്റി പ്രതിഷേധിച്ചു


എടപ്പാൾ: പാചക വാതകത്തിന് വില കത്തനെ വർദ്ധിപ്പിച്ച കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ളയിൽ പ്രതിഷേധിച്ച്  സി.ഐ.ടി.യു ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല സെക്രട്ടറി അഡ്വ. എം.ബി.ഫൈസൽ, വി.വി.കുഞ്ഞുമുഹമ്മദ്, ഇ.ബാലകൃഷ്ണൻ,സി.രാഘവൻ,എം.എ.നവാബ്,എം.മുരളീധരൻ,കെ.വി.കുമാരൻ, ടി പി.മോഹനൻ, ഇ.എസ് സുകുമാരൻ, എം.അജയ് ഘോഷ്, സുനിൽ,എന്നിവർ നേതൃത്വം നൽകി.