09 May 2024 Thursday

എടപ്പാൾ പയ്യങ്ങാട്ടിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

ckmnews

എടപ്പാൾ പയ്യങ്ങാട്ടിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു


എടപ്പാൾ: ചുങ്കം പയ്യങ്ങാട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ  താലപ്പൊലി മഹോത്സവം ആഘോഷിച്ചു.ഗണപതിഹോമം, ഉഷപൂജ, നിത്യ നിദാന പൂജകൾ, പറനിറക്കൽ,  ഉച്ചപൂജ, പ്രസാദഊട്ട്, കുളങ്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും  മേളത്തോട് കൂടിയുള്ള എഴുന്നള്ളിപ്പും വിവിധ നാടൻ കലാരൂപങ്ങളോടു കൂടിയ വരവുകളും ഉണ്ടായി. ദീപാരാധനയ്ക്ക് ശേഷം  മഞ്ഞ പയറ്റുതാലം, തായമ്പക,ദണ്ഡൻപാട്ട്,കലം കരി, പാതിരാതാലം, വിവിധ കലാപരിപാടികളും നടന്നു.