09 May 2024 Thursday

തരിശ് നിലത്തിൽ കൃത്യത കൃഷി രീതിയിൽ തണ്ണി മത്തൻ കൃഷി

ckmnews

എടപ്പാൾ: കോലളമ്പ്   മണ്ണാത്തിപടവ് കോൾ പാടത്തിൽ കൃത്യത കൃഷി രീതിയിൽ തണ്ണി മത്തൻ കൃഷിയൊരുക്കി അബ്ബാസ് കൊരട്ടിയിൽ. 30 വർഷമായി തരിശായി കിടന്ന 70 സെന്റ് സ്ഥലത്ത് എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്റ്റേറ്റ് ഹോർട്ടി കൾചർ മിഷൻ പദ്ധതി പ്രകാരമാണ് കൃഷി. ഹൈടെക് ഇറിഗേഷൻ (കൃത്യതാ കൃഷി )സംവിധാനം ഒരുക്കിയും കൂടാതെ തടത്തിൽ കളകൾ വളരാതിരിക്കാൻ മൾച്ചിങ്ങ് ഷീറ്റ് ഉപയോഗിച്ചും ആണ് N S 295 ഹൈബ്രിഡ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. തൈ നടീൽ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ നിർവ്വഹിച്ചു എടപ്പാൾ .ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എം പി  പദ്ധതി വിശദീകരിച്ചു ചടങ്ങിൽ കൃഷി അസിസ്റ്റന്റ് രവി, സന്തോഷ്‌ കുമാർ, വാർഡ് മെമ്പർമാരായ ക്ഷമ റെഫീഖ്, കുമാരൻ കർഷകരായ,അബ്ബാസ്.അബ്ദുൾലത്തീഫ്, ഇബ്രാഹിം എന്നിവർ സംബന്ധിച്ചു കൂ ടാതെ ഈ കൃഷിയിടത്തിന് സമീപം കൊരട്ടിയിൽ അബ്ദുറഹ്മാൻ, ആയിഷുമ്മ, സൈനബഎന്നിവരുടെ,കൈവശത്തിലുള്ള രണ്ട് ഏക്കർ സ്ഥലത്തും ഈ കർഷകൻ ബട്ടർ നട്ട്, മത്തൻ, കുമ്പളം,, വെള്ളരി, പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്.