09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം നടത്തി

ckmnews

വട്ടംകുളം പഞ്ചായത്തിൽ മുട്ടക്കോഴി വിതരണം നടത്തി


എടപ്പാൾ:ഓരോകുടുംബങ്ങളിലും പോഷകാഹാര കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായിസർക്കാർ സംവിധാങ്ങൾ ഉപയോഗപ്പെടുത്തി വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമശ്രീ കോഴികളെ വിതരണം ചെയ്തു, നാല്‌ മാസം കൊണ്ട് മുട്ടയിടുന്ന കോഴികളെയാണ് വിതരണം ചെയ്തത്.സ്കൂളിലെ കുട്ടികളിലും പോഷകാഹാരക്കുറവിനു പരിഹാരം കാണാനും ബാല്യത്തിൽ തന്നെ അവരിൽ സാമ്പാദ്യ ശീലം വളർത്തിയെടുക്കാനും  പ്രൈമറിതലത്തിൽ നിന്നു തന്നെ പദ്ധതിക്ക് തുടക്കം കുറിച്ചു.നെല്ലിശ്ശേരി എ യു പി സ്കൂളിൽ ൽവെച്ചു 50 കുട്ടികൾക്ക് മുട്ടക്കോഴി കൈമാറിയാണ് പദ്ധതിക്ക്  തുടക്കം കുറിച്ചത്.ഏകദേശം 400 കുടുംബങ്ങൾക്ക് മുട്ടക്കോഴി ലഭ്യമാക്കി.വളർന്നു വരുന്ന തലമുറയിൽ അധ്വാനശീലവും, സാമ്പാദ്യ ശീലവും വളർത്തുന്നത് ലക്ഷ്യമിട്ടു, ദീർഘ വീക്ഷണത്തോടെയുള്ള സമാന പദ്ധതികൾ ആവിഷ്കരിച്ചു പഞ്ചായത്ത് വരുന്നുണ്ട്.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട് അധ്യക്ഷത വഹിച്ചയോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു.ഡോക്ടർ മനോജ്‌ സ്വാഗതം പറഞ്ഞു,ഫസീല സജീബ് (മെമ്പർ )മുൻ മെമ്പർ ഷാജിമോൾ, ജിന്റോ തുടങ്ങിയവർ ആശംസകൾ നേർന്നു.