09 May 2024 Thursday

വി.ആർ.ഭരതൻ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു.

ckmnews

 


എടപ്പാൾ:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ എടപ്പാൾ ഏരിയാ കമ്മിറ്റിയംഗമായിരുന്ന വി.ആർ.ഭരതൻ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനം സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു.17 ബ്രാഞ്ചുകളിലും പതാക ഉയർത്തി പ്രഭാതഭേരികൾ നടന്നു.മൂക്കുതലയിൽ നടന്ന പൊതുയോഗം വി.വി.കുഞ്ഞുമുഹമ്മദിൻ്റെ അധ്യക്ഷതയിൽ ടി.സത്യൻ ഉദ്ഘാടനം ചെയ്തു.റിയാസ് പഴഞ്ഞി മുഖ്യപ്രഭാഷണം നടത്തി.എം.അജയഘോഷ് സ്വാഗതവും പി.എ.അക്ഷയ് നന്ദിയും രേഖപ്പെടുത്തി.പി.വിജയൻ,ഇ.വി.അബ്ദുട്ടി,മിസിരിയ സെയ്ഫുദീൻ,ടി.കോമളം,കെ.വേലായുധൻ,ഷാജഹാൻ.കെ.എ

എന്നിവർ അഭിവാദ്യങ്ങൾ നടത്തി.