09 May 2024 Thursday

പത്തിൽ സിറാജിന് വട്ടംകുളത്ത് മുസ്ലിം ലീഗ് പ്രവർത്തകർ സ്വീകരണം നൽകി

ckmnews


എടപ്പാൾ :നികുതി കൊള്ള ഉൾപ്പെടെയുള്ള സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ  പ്രതിഷേധിച്ച് മലപ്പുറം ജില്ല യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിന്റെ  ഭാഗമായി മൂന്നു ദിവസത്തെ ജയിൽവാസം കഴിഞ്ഞു  ജാമ്യം ലഭിച്ച് നാട്ടിലെത്തിയ യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജിന് വട്ടംകുളത്ത് മുസ്ലിം ലീഗ്,യൂത്ത് ലീഗ് പ്രവർത്തകർ സ്വീകരണം നൽകി.സ്വീകരണം മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി അധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്,പത്തിൽ അശ്റഫ്,അഷ്റഫ് മാണൂർ, സിപി ബാപ്പുട്ടി ഹാജി, വിവിഎം മുസ്തഫ,വിപി റഷീദ്, ഹസൈനാർ നെല്ലിശ്ശേരി,യൂനുസ് പാറപ്പുറം,യൂവി സിദ്ധീഖ്, കെ വി അബ്ദുള്ളക്കുട്ടി മാസ്റ്റർ,ഉമ്മർ ടിയു,എംകെ മുജീബ്,റഫീഖ് ചേകനൂർ, എംകെഎം അലി,ഷാഫി തണ്ടിലം, സജീർ എംഎം,അനീഷ് പിഎച്, മുഹമ്മദലി കാരിയാട്ട്, സുലൈമാൻ മൂതൂർ,ഗഫൂർ മണൂർ,അക്ബർ പനച്ചിക്കൽ, ഷാഹുൽ തണ്ടിലം, ജർസീക്ക് കൂട്ടായി,നാസർ കൊലക്കാട്,സിറാജ് നടുവട്ടം, മുസ്തഫ കെ നേതൃത്വം നൽകി