09 May 2024 Thursday

പുത്രകാമേഷ്ടിയാഗ ത്തിൻ്റെ നാലാം ദിനത്തിൽ സാംസ്ക്കാരിക സന്ധ്യ ഡോക്ടർ മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു

ckmnews

പുത്രകാമേഷ്ടിയാഗ ത്തിൻ്റെ നാലാം ദിനത്തിൽ സാംസ്ക്കാരിക സന്ധ്യ ഡോക്ടർ മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു


എടപ്പാൾ:പെരുമ്പറമ്പ് പുത്രകാമേഷ്ടിയാഗ ത്തിൻ്റെ നാലാം ദിന സാംസ്ക്കാരിക സന്ധ്യ ആരോഗ്യ സർവകലാശാലയുടേയുംകേരള സർവകലാശാലയുടേയും വൈസ് ചാൻസിലർ ഡോക്ടർ മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാർത്ഥന പറയുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യയെന്നും  ഈശ്വര പ്രാർത്ഥന എന്നത് ഒരു ഉത്തേജകമാണെന്ന് അദ്ധേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ടി.പി.മാധവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.ഡോക്ടർ സർ, കെ.വി.കൃഷ്ണൻ ഉപഹാരം നൽകി.സുപ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ ക്ടർ അജയ് കുമാർ,ചട്ടിക്കൽ മാധവൻ,അംബികാ പുരുഷോത്തമൻ,എം.ടി.നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു. വി.പി. വിദ്യാധരൻ നന്ദി പറഞ്ഞു.