09 May 2024 Thursday

പുറങ്ങ് പള്ളിപ്പടിയിൽ മാതാവിന്റെ വീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു

ckmnews

പുറങ്ങ് പള്ളിപ്പടിയിൽ മാതാവിന്റെ വീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു


എടപ്പാൾ:പുറങ്ങ് പള്ളിപ്പടിയിൽ മാതാവിന്റെ വീട്ടിൽ വിരുന്ന് വന്ന മൂന്ന് വയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.കറുകതിരുത്തി സ്വദേശി വെള്ളത്തിങ്ങൽ ആബിദിന്റെ മൂന്ന് വയസുള്ള മകൻ  മുഹമ്മദ് ഫഹീൻ ആണ് കിണറ്റിൽ വീണ് മരിച്ചത്.ബുധനാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.മാതാവ് ഷഹല യുടെ വീട് ആയ പുറങ്ങ് പള്ളിപ്പടിയിലേക്ക് വന്നതായിരുന്നു. മുഹമ്മദ് ഫഹീൻ

വീഴുന്നത് കണ്ട്  അബ്ദുൽ ഖാദർ കിണറ്റിൽ ഇറങ്ങി കുട്ടിയെ വെള്ളത്തിൽ നിന്നെടുത്ത് നാട്ടുകാരുടെ സഹായത്തോടെ എടപ്പാൾ നടുവട്ടം ശ്രീവത്സo ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.