09 May 2024 Thursday

പെരുമ്പറമ്പ് പുത്രകാമേഷ്ഠി യാഗവേദിയിൽ യാഗാഗ്നി പിറന്നു

ckmnews

പെരുമ്പറമ്പ് പുത്രകാമേഷ്ഠി യാഗവേദിയിൽ യാഗാഗ്നി പിറന്നു


എടപ്പാൾ:പെരുമ്പറമ്പ് പുത്രകാമേഷ്ഠി യാഗവേദിയിൽ യാഗാഗ്നി പിറന്നു."പുത്ര കാമോ യജേത"എന്ന സങ്കൽപത്തോടെ തന്റെ ഔപാസനാ ഗ്നിയിൽ യജമാനൻ തോട്ടുപുറം ശങ്കരനാരായണൻ നമ്പൂതിരിയും പത്നി ശ്രീഷ അന്തർജ്ജനവും സങ്കൽപം ശ്രവിച്ച് യാഗ ദീക്ഷിതിനായി.യജുർവേദ പണ്ഡിതൻ പന്തൽ വൈദികൻ ദാമോദരൻ സങ്കൽപം ചൊല്ലി .അരണിയിൽ നിന്നും പിറന്ന അഗ്നിയിൽ പ്രാത, മാദ്ധ്യന്ദിന, ത്രിതീയ സവനങ്ങൾ പ്രധാന ആചാര്യൻ എർക്കര നാരായണൻ നമ്പൂതിരിയുടെയും ,വൈദികൻ ചെറുമുക്ക് വല്ലഭൻ നമ്പൂതിരിയുടെയും,നിർദ്ദേശമനുസരിച്ച് ശ്രദ്ധാ ഭക്തിപുരസരം നടന്നു.യജ്ഞാ രംഭത്തിൽ നിർവ്വിഗ്ന പരിസമാപ്തിക്കായി മഹഗണപതിഹവനവും വെച്ചു നമസ്കാരവും മുൻ മാളികപ്പുറം മേൽശാന്തി മനോജ് എബ്രാന്തിരിയുടെ കാർമ്മികത്വത്തിൽ നടന്നു.തന്നെയും ശ്രവിക്കുന്നവരേയും പവിത്രീകരിക്കുന്ന വിനുധി എല്ലാ സവനത്തിന്റെ അവസാനത്തിൽ യജ്ഞഭാഗവാക്കായ ദമ്പതിമാരും യജമാന പത്നിയും ചേർന്ന് അനുഷ്ഠിച്ചു.വേദ പണ്ഡിതരായ,ഡോ:നാറാസ് ഇട്ടിരവി നമ്പൂതിരി,അഗ്നി ശർമ്മർ നമ്പൂതിരി,ഏർക്കര ശങ്കരൻ നമ്പൂതിരി,കൗപ്ര ശങ്കരനാരായണൻ നമ്പൂതിരി, കുഴിയം കുന്നത്ത് രാമൻ നമ്പൂതിരി,എന്നിവർ യാഗ വേദി യജുർവേദ പ്രസിദ്ധമായ യാഗമന്ത്രങ്ങളാൽ മുഖരിതമാക്കി.രാവിലെ 7 മണിക്ക് ആരംഭിച്ച യാഗ ചടങ്ങുകൾ വൈകിട്ട് 5 മണി വരെ അനുസ്യൂതം തുടർന്നു. മുൻ ശബരിമല മേൽശാന്തിമാരായ ടെ സാന്നിദ്ധ്യം യാഗ വേദിയെ കൂടുതൽ ശോഭയുള്ളതാക്കി.വൈകിട്ട് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരി യുടെ മഹാവിഷ്ണുപൂജയും യജ്ഞവേദിയെ പവിത്രമാക്കി.