09 May 2024 Thursday

ജനകീയ പ്രതിരോധ ജാഥാ; എടപ്പാളിൽ കാൽനട പ്രചരണ ജാഥ ആരംഭിച്ചു

ckmnews

എടപ്പാൾ: സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥാ സ്വീകരണത്തിന്റെ ഭാഗമായി ചുങ്കം ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി. ഏരിയ സെക്രട്ടറി  ടി സത്യൻ ഉദ്ഘാടനം ചെയ്തു. എസ് സിജിത്ത് ജാഥാ ക്യാപ്റ്റനും കെ വി കുമാരൻ വൈസ് ക്യാപ്റ്റനും കെ കുമാരൻ മാനേജരുമായ ജാഥ  എടപ്പാൾ മുതൽ വെള്ളറമ്പ് വരെയാണ്. എടപ്പാൾ ഏരിയ കമ്മിറ്റിയിൽ കീഴിൽ  ഓരോ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലും പ്രചരണ ജാഥകൾ നടന്നു വരുന്നുണ്ട്.