09 May 2024 Thursday

വിദ്യാസ്മൃതി പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക മഹാ സംഗമത്തിൻ്റെ സ്വാഗത സംഘം ചേർന്നു

ckmnews

വിദ്യാസ്മൃതി പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക മഹാ സംഗമത്തിൻ്റെ സ്വാഗത സംഘം ചേർന്നു


എടപ്പാൾ: ഗവ ഹയർസെക്കണ്ടറി  സ്കൂളിലെ വിദ്യാസ്മൃതിയുടെ

പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക മഹാ സംഗമത്തിൻ്റെ സ്വാഗത സംഘം സ്കൂളിൽ ചേർന്നു.പ്രസിഡൻ്റ് നജ്മു എടപ്പാളിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കുറ്റിപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് ഇ നായർ ഉദ്ഘാടനം ചെയ്തു.കെഎസ്കെ തങ്ങൾ, ഖലീൽ റഹ്മാൻ, മുരളി അയിലക്കാട്, മമ്മി കോലക്കാട്ട്, റാബിയ,മജീദ് ഏഷ്യൻ,പ്രമോദ് എടപ്പാൾ ,അദിത്യൻ, റഫീഖ് എടപ്പാൾ,അബ്ദുൽ ലത്തീഫ് പൊന്നാനി, ഹസ്സൻ ഫിറ്റ് വെൽ,സുമേഷ് ഐശ്വര്യ, നസീറ സുബൈർ, ശ്രീരേഖ കൂറ്റനാട്  തുടങ്ങിയവർ  ആശംസകൾ നേർന്നു സംസാരിച്ചു. സ്വാഗത സംഘത്തിൻ്റെ ഒരു പാനൽ സെക്രട്ടറി നസീബ് ക്യാപിറ്റൽ അവതരിപ്പിക്കുകയും 

അത് യോഗം അംഗീകരിക്കുകയും ചെയ്തു.കൂടാതെ 

സ്വാഗത സംഘത്തിൽ പങ്കെടുത്ത 55 അംഗങ്ങളെയും വിവിധ  കമ്മിറ്റിയിലെടുക്കുകയും, ഇന്ന് പങ്കെടുക്കാൻ കഴിയാതിരുന്ന

സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ, സകൂൾ പിടിഎ, അധ്യാപകർ എന്നിവരെയെല്ലാം ഉൾകൊള്ളുന്ന വിപുലമായ കമ്മറ്റി പിന്നീട് വിളിച്ച് ചേർക്കുമെന്നും യോഗം തീരുമാനിച്ചു. സെക്രട്ടറി നസീബ് ക്യാപിറ്റൽ സ്വാഗതവും, ട്രഷറർ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.