09 May 2024 Thursday

എടപ്പാൾ നടുവട്ടത്ത് സ്വന്തം സ്ഥാപനത്തിൽ നമസ്കരിച്ച് കൊണ്ടിരുന്ന വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

ckmnews

എടപ്പാൾ നടുവട്ടത്ത് സ്വന്തം സ്ഥാപനത്തിൽ നമസ്കരിച്ച് കൊണ്ടിരുന്ന വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു


എടപ്പാൾ :സ്വന്തം സ്ഥാപനത്തിൽ വെച്ച് നിസ്ക്കരിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞ് വീണു മരിച്ചു.നടുവട്ടം സെന്ററിലെ 'സീ വി സ്റ്റോഴ്സ് ' ഉടമ ചെമ്പേല വളപ്പിൽ അബൂബക്കർ (65) ആണ് മരിച്ചത്.മുൻ പ്രവാസിയായ ഇദ്ദേഹം മുപ്പത് വർഷത്തിലേറെയായി നടുവട്ടത്ത് കച്ചവടം നടത്തി വരികയായിരുന്നു. രാത്രി വ്യാപാരത്തിനിടെ ഇശാ നിസ്കാരം നിർവഹിച്ചു കൊണ്ടിരിക്കേ സുജൂദിൽ ആയിരുന്നു നിര്യാണം.ചെമ്പേല വളപ്പിൽ പരേതനായ അബ്ദുവിന്റെ മകനാണ്.ഭാര്യ: സൈനബ. 

മക്കൾ : ഇസ്ഹാഖ്, അബ്ദുൽ ഗഫൂർ (സൈൻ ബിൽഡഴ്സ് ) സൽമ, സൗദ.ജാമാതാക്കൾ : ശംസുദ്ദീൻ പറക്കുളം, യാസിർ ആലങ്കോട്,മുബീന ( നിരാമയ ആയുർഗ്രീൻ നടുവട്ടം),  നജിദ (ഹെഡ് ക്ലർക്ക്,വട്ടംകുളം ഗ്രാമപഞ്ചായത്ത്)സഹോദരങ്ങൾ: അബ്ദുൽ ഖാദർ,മൊയ്ദു ,സുലൈമാൻ, ബാവ, സുലൈഖ, പരേതനായ മുഹമ്മദ്.ഖബറടക്കം നാളെ (20 തിങ്കൾ ) രാവിലെ 9.30 ന് നടുവട്ടം പിലാക്കൽ പള്ളി ഖബറിസ്ഥാനിൽ