09 May 2024 Thursday

കേരള മുസ്‌ലിം ജമാഅത്ത് :എടപ്പാൾ സോണിന് പുതിയ നേതൃത്വം

ckmnews

കേരള മുസ്‌ലിം ജമാഅത്ത് :എടപ്പാൾ സോണിന് പുതിയ നേതൃത്വം


എടപ്പാൾ : ധർമ്മ പാതയിൽ അണിചേരുക എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് അംഗത്വ കാല കാമ്പയിന്റെ ഭാഗമായി എടപ്പാൾ സോൺ കൗൺസിൽ കാളാച്ചാലിൽ ഓഡിറ്റോറിയത്തിൽ സമാപിച്ചു.സമസ്ത പൊന്നാനി മേഖല ജനറൽ സെക്രട്ടറി എം ഹൈദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ ആധ്യക്ഷത വഹിച്ചു. ജില്ലാ റിട്ടേണിംഗ് ഓഫീസർ കുഞ്ഞു കുണ്ടിലങ്ങാടി പുനഃസംഘടനക്ക് നേതൃത്വം നൽകി. വി വി അബ്ദു റസാഖ് ഫൈസി, കെ സിദ്ദീഖ് മൗലവി അയിലക്കാട്, കെ സി ഹബീബുറഹ് മാൻ മുസ്‌ലിയാർ, പ്രൊ: അനീസ് ഹൈദരി, ആസിഫ് തണ്ടിലം , ഉമറുൽ ഫാറൂഖ് സഖാഫി പ്രസംഗിച്ചു.പുതയ ഭാരവാഹികൾ : എസ് ഐ കെ തങ്ങൾ മൂതൂർ (പ്രസിഡണ്ട് ) സി വി അബ്ദുൽ ജലീൽ അഹ്സനി (ജ: സെക്രട്ടറി) എം കെ ഹസൻ നെല്ലിശേരി (ഫി: സെക്രട്ടറി) എ അഹമദ് ബാഖവി, വാരിയത്ത് മുഹമ്മദലി,എം അബൂബക്കർ ബാഖവി, സി എം അഷ്റഫ് സഖാഫി  (പ്രസിഡണ്ടുമാർ) കെ പി സലീം സഖാഫി,

പി പി നൗഫൽ സഅദി , മൊയ്തീൻ ഷാ അതളൂർ, ശരീഫ് ചിയ്യാനൂർ ,സി വി ഹംസ ദാരിമി (സെക്രട്ടറിമാർ )