11 May 2024 Saturday

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി ഫെബ്രുവരി 18ന് നടക്കും

ckmnews


ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം ഫെബ്രുവരി 18ന് നടക്കും.കാലത്ത് പതിവ് പൂജകളും വിശേഷാൽ പൂജകളും നടക്കും.9 മണിക്ക് കലാപരിപാടികൾ ഉദ്ഘാടനം.പി ചിത്രൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും.വൈകിയിട്ട് 5 മണിക്ക് ആന പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്.ദീപാരാധനക്ക് ശേഷം ചൈനീസ് വെടിക്കെട്ട് രാത്രി ഗാനമേള എന്നിവയും നടക്കും.19ന് പുലർച്ചെ ഉത്സവം സമാപിക്കും