09 May 2024 Thursday

പുത്രകാമേഷ്ടി യാഗം:ഗുരുക്കളെ വന്ദിച്ച് യജമാനനും പത്‌നിയും

ckmnews

പുത്രകാമേഷ്ടി യാഗം:ഗുരുക്കളെ വന്ദിച്ച് യജമാനനും പത്‌നിയും


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ആരംഭിക്കുന്ന സമ്പൂർണ പുത്രകാമേഷ്ടി യാഗത്തിന് മുന്നോടിയായി യജമാനനും പത്‌നിയും ഗുരുവന്ദനം നടത്തി.യജമാനൻ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരി താന്ത്രിക വിദ്യകളഭ്യസിച്ച ആലുവ തന്ത്രവിദ്യാപീഠത്തിലെത്തിയാണ് ഗുരുവന്ദനത്തിന് തുടക്കമിട്ടത്.

ഗുരുക്കൻമാരായ മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരി, ബാലകൃഷ്ണ ഭട്ട് എന്നിവരെ നമസ്‌കരിച്ച് യജമാനനും പത്‌നി ശ്രീഷ അന്തർജനവും അനുഗ്രഹം വാങ്ങി.

16 വയസു മുതൽ 22 വരെയുള്ള കാലയളവിൽ ശങ്കരനാരായണൻ നമ്പൂതിരി ആലുവ തന്ത്രവിദ്യാപീഠത്തിൽ താമസിച്ച് പഠിച്ച് ഈ ഗുരുക്കൻമാരിൽ നിന്നാണ് താന്ത്രിക വിദ്യകൾ ഹൃദിസ്ഥമാക്കിയത്. നവീകരണ കലശാദി ക്രിയകൾ, പ്രതിഷ്ഠാ ചടങ്ങുകൾ എന്നിവയെല്ലാം സ്വായത്തമാക്കിയാണ് ഇദ്ദേഹം താന്ത്രിക ക്രിയകളിലെ പ്രധാന ആചാര്യനായി മാറിയത്.

ഗുരുക്കൻമാരെ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങിയ ശേഷം അവരുടെ സാന്നിധ്യവും യാഗശാലയിലേക്ക് ക്ഷണിച്ചാണ് യജമാന പത്‌നിമാർ മടങ്ങിയത്.