09 May 2024 Thursday

എസ് എ വേൾഡ് സ്കൂൾ :ഡിജിറ്റൽ എക്സ്പോയും കലാമേളയും സംഘടിപ്പിച്ചു

ckmnews

എസ് എ വേൾഡ് സ്കൂൾ :ഡിജിറ്റൽ എക്സ്പോയും കലാമേളയും സംഘടിപ്പിച്ചു


പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂളിലെ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഫെസ്റ്റ്, കിഡ്സ്‌ ഫെസ്റ്റ് പരിപാടികൾ അരങ്ങേറി. കുട്ടികൾ സ്വന്തമായി നിർമ്മിച്ച ഇരുപതോളം ഗെയിമുകൾ, വെബ്സൈറ്റുകൾ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ്  തുടങ്ങി നിരവധി നൂതന സാങ്കേതിക സംവിധാനങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചു. പഴയകാല ഡിജിറ്റൽ ഉപകരണങ്ങൾ മുതൽ ആത്യാധുനിക ഡിജിറ്റൽ  ഡിവൈസുകൾ വരെയുള്ളവയുടെ പ്രദർശനവും എക്സ്പോയിൽ ഉണ്ടായി.വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും എക്സ്പോ സന്ദർശിക്കുകയും  കൗതുകം അറിയിക്കുകയും ചെയ്തു.രാവിലെ 9 മണി മുതൽ 12:30 വരെയും ഉച്ചക്ക് 1:30 മുതൽ 3 മണിവരെയും ആണ് പ്രദർശനം നടന്നത്.പരിപാടി ബ്രിഡ്ക്കോ ആൻഡ് ബ്രിഡ്ക്കോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ:ഹംസ അഞ്ചുമുക്കിൽ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ ടെക്നോളജി കഴിവുകൾ ഉയർത്തികൊണ്ടുവരാൻ തയ്യാറായ സ്കൂളിന്റെ തീരുമാനത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.ഉച്ചതിരിഞ്ഞ് 2 മണി മുതൽ കെ.ജി കുട്ടികളുടെ കലാമേള അരങ്ങേറി. ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ടി എം ആനക്കര മുഖ്യാതിഥിയായിരുന്നു.അയ്യൂബി എജ്യുസിറ്റി പ്രസിഡന്റ്‌ ഒറവിൽ ഹൈദർ മുസ്‌ലിയാർ, സെക്രട്ടറി കബീർ അഹ്സനി,പ്രിൻസിപ്പാൾ എ പി അഷ്‌റഫ്‌, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷംഫിൽ എന്നിവർ പങ്കെടുത്തു