09 May 2024 Thursday

പെരുമ്പറമ്പ് പുത്രകാമേഷ്ടിയാഗംശാലക്ക് കുറ്റിയടിച്ചു

ckmnews




എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ 21 മുതൽ 28 വരെ നടക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റ ശാലക്കുള്ള കുറ്റിയടിക്കൽ കർമം തച്ചുശാസ്ത്ര വിദഗ്ധൻ കുഴിയാംകുന്ന് രാമൻ നമ്പൂതിരിയുടെയും പി.എം.മനോജ് എമ്പ്രാന്തിരിയുടെയും നേതൃത്വത്തിൽ മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് നിർവഹിച്ചു.ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് പുറത്ത് തെക്കുഭാഗത്താണ് യാഗശാല.യാഗ ചടങ്ങുകളും ദമ്പതിമാരുടെ സാന്നിധ്യത്തിലുള്ള സവനങ്ങളുമെല്ലാം ഈ ശാലയിലാണ് നടക്കുക.ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് തെക്കുവശത്തായി ഊട്ടുപുരയും പാചകപ്പുരയും വടക്കുഭാഗത്തായി സാംസ്‌കാരിക പരിപാടികൾക്കുള്ള വേദിയും ഒരുക്കും. ഇതിനപ്പുറത്തായി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വിപണനത്തിനുള്ള സ്റ്റാളുകളുമുണ്ടാകും.ക്ഷേത്രത്തിന് പുറത്തായി വിവിധ സ്ഥലങ്ങളിലായി വിശാലമായ പാർക്കിങ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.സാംസ്‌കാരിക വേദിയിൽ കഥകളി, അയ്യപ്പന്റെ കഥ പറയുന്ന പാവക്കൂത്ത്, നൃത്തനൃത്യങ്ങൾ,ഭക്തിഗാനമേള, സെമിനാറുകൾ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.