11 May 2024 Saturday

കനത്ത മഴ ചങ്ങരംകുളം ചാലിശ്ശേരി കെഎസ്ഇബിക്ക് കീഴില്‍ പലയിടത്തും വൈദ്യുതി മുടങ്ങി

ckmnews


ചങ്ങരംകുളം: പ്രദേശത്ത് ഉച്ചയോടെ തുടങ്ങിയ കനത്ത മഴയില്‍ ചങ്ങരംകുളം ചാലിശ്ശേരി കെഎസ്ഇബിക്ക് കീഴില്‍ പലയിടത്തും വൈദ്യുതി മുടങ്ങി.മഴ പെയ്ത് തുടങ്ങിയാല്‍ പ്രദേശത്ത് വൈദ്യുതി തകരാറിലാവുന്നതും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതും പതിവായിരിക്കുകയാണ്.കറന്റ് പോയാല്‍ കെഎസ്ഇബിക്ക് ഫോണ്‍ ചെയ്താല്‍ കിട്ടുന്നില്ലെന്നും ദിവസങ്ങള്‍ കഴിഞ്ഞാണ് വൈദ്യുതി പുനസ്ഥാപിക്കുന്നതെന്നും വ്യാപകമായി പരാതികള്‍ ഉയരുന്നുണ്ട്.വൈദ്യുതി ലൈനില്‍ മരങ്ങളും മരച്ചില്ലകളും വീണാണ് പ്രദേശത്ത് കൂടുതലായും വൈദ്യുതി മുടങ്ങുന്നത് കോടികളുടെ നഷ്ടമാണ് ഓരോ വര്‍ഷവും ഇത് മൂലം കെഎസ്ഇബിക്ക് ഉണ്ടാവുന്നത്.കെഎസ്ഇബി ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതാണ് കെഎസ്ഇബിക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാവുന്നത്.ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വൈദ്യുതി ദിവസങ്ങളോളം മുടങ്ങിക്കിടക്കുന്നതിന് കാരണമാവുന്നുണ്ട്.വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ കെഎസ്ഇബിക്കെതിരെ ജനരോഷം ശക്തമാവുന്നുണ്ട്.