08 May 2024 Wednesday

മഞ്ഞനിക്കര പാത്രിയർക്ക പതാക ഘോഷയാത്രക്ക് സ്വീകരണം നൽകി

ckmnews

മഞ്ഞനിക്കര പാത്രിയർക്ക പതാക ഘോഷയാത്രക്ക് സ്വീകരണം നൽകി


ചങ്ങരംകുളം: ചാലിശേരി സെന്റ് പീറ്റേഴസ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പാത്രിയർക്ക പതാക ഘോഷയാത്രക്ക് സ്വീകരണം നൽകി.മഞ്ഞനിക്കര പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെ 91 ഓർമ്മപെരുന്നാളിനോടുനുബന്ധിച്ച് മലബാറിലെ മീനങ്ങാടി പള്ളിയിൽ നിന്ന് ജാഥ കൺവീനർ ഇ.സി.രാജു മണീട് , ജോയ് മുളതുരുന്തി ,ബിനുകുഴിവേലിൽ , പൈലികുഞ്ഞ് വട്ടശേരി , ജോഷി ആരക്കുന്നം എന്നിവരുടെ നേതൃത്വത്തിലുള്ള  പതാകഘോഷ യാത്രയാണ്  മലപ്പുറം ജില്ലയിലെ കോട്ടക്കൽ , കുറ്റിപ്പുറം പള്ളികളിലെ സ്വീകരണത്തിനു ശേഷം  ചാലിശേരിയിലെത്തിയത്.ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസനത്തിന്റെ പ്രവേശന കവാടമായ ചാലിശേരി യാക്കോബായ സുറിയാനി ചാപ്പലിൽ ഇടവക വികാരി ഫാ.റെജികൂഴിക്കാട്ടിൽ ,ട്രസ്റ്റി സി.യു. ശലമോൻ ,സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ പതാക ഘോഷയാത്രയെ സ്വീകരിച്ചു.ഓർമ്മ പെരുന്നാളിന്റെ ഭാഗമായി കുർബ്ബാനക്കു ശേഷം വികാരി ഫാ.റെജികൂഴിക്കാട്ടിൽ  പാത്രിയർക്ക പതാക ഉയർത്തി.നിരവധി വിശ്വാസികൾ പങ്കെടുത്തു സനേഹവിരുന്നും ഉണ്ടായി.

ഘോഷയാത്ര ഞായർ ,തിങ്കൾ ദിവസങ്ങളിൽ  തൃശൂർ , പാലക്കാട് ജില്ലകളിലെ വിവിധ പള്ളികളിൽ പര്യടനം നടത്തി ഫ്രെബുവരി 10 ന് മഞ്ഞനിക്കരയിലെത്തും.സ്വീകരണത്തിന് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ ,ട്രസ്റ്റി  സി.യു.ശലമോൻ ,സെക്രട്ടറി പി.സി താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നൽകി