11 May 2024 Saturday

സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചെയ്യാൻ ഏൽപ്പിച്ച കാറുമായി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

ckmnews

കുന്നംകുളം: സ്വകാര്യ  സ്ഥാപനത്തിൽ നിന്നും ഡെലിവറി ചെയ്യാൻ ഏൽപ്പിച്ച കാറുമായി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി ഡിവാനി ജില്ലയിൽ 21 വയസ്സുള്ള തൗഹീദക്ക് കൗശിക്കിനെയാണ് കുന്നംകുളം  സ്റ്റേഷൻ ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് ചൂണ്ടൽ സ്വദേശി മോഹൻറെ പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തത്. സ്വകാര്യ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി രാവിലെ 11 മണിയോടെയാണ് പരാതിക്കാരന്റെ നിർദ്ദേശപ്രകാരം ചൂണ്ടയിലെ വീട്ടിൽ നിന്നും വാഹനം കാസർകോട് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയത് .പിന്നീട് വാഹനം എത്താത്തതിനെ തുടർന്ന് പ്രതിവാഹനവുമായി മുങ്ങിയതായി പരാതിക്കാർ പറയുന്നു. വാഹനം നൽകാൻ ഇരുപത്തി നാലാം രൂപ അധികമായി ആവശ്യപ്പെട്ടതായും പരാതിക്കാർ പറഞ്ഞു. കുന്നുകളും പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. അഡിഷനാണൽ എസ് ഐമാരായ ഷക്കിർ അഹമ്മദ്. മണികണ്ഠനും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.