11 May 2024 Saturday

മൂക്കുതല ആശയ വിനിമയങ്ങൾ ഇനി കുട്ടികൾക്ക് ക്ലാസ് മുറികളിലിരുന്ന് കേൾക്കാം

ckmnews



ചങ്ങരംകുളം:പി.സി.എൻ. ജി.എച്ച്.എസ്.എസ് മൂക്കുതലയിലെ 1988 എസ്.എസ്.എൽ.സി.ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്‌കൂളിലെ ഇരുപത്തി അഞ്ച്  ക്ലാസ് മുറികളിൽ സ്ഥാപിക്കുന്നതിനുള്ള സ്പീക്കറുകളും,ആംപ്ലിഫയറും, മൈക്കും ഉൾപ്പെടെ അര ലക്ഷം രൂപയുടെ സാമഗ്രികൾ,സ്‌കൂൾ പ്രിൻസിപ്പാൾ മണികണ്ഠൻ .സി.വി ഹെഡ്മാസ്റ്റർ രവീന്ദ്രൻ കെ.ആർ എന്നിവർ ചേർന്ന് സ്വീകരിച്ചു.ചടങ്ങിൽ പ്രഷീദ്‌ മാസ്റ്റർ കെ.വി, ശ്രീകാന്ത് മാസ്റ്റർ കെ.എസ്,ശിവദാസൻ, അബ്ദുൾ സലീം എന്നിവർ പങ്കെടുത്തു.1988 ബാച്ച് പൂർവ വിദ്യാർത്ഥികളായ ദിലീപ് ചങ്ങരംകുളം,കണ്ണൻ പന്താവൂർ, പരമേശ്വരൻ പെരുമുക്ക് എന്നിവർ ചേർന്നാണ് ഉപകരണങ്ങൾ  കൈമാറിയത്