26 April 2024 Friday

സെപ്റ്റംബര്‍ 2 വരെ മലപ്പുറം ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി

ckmnews

സെപ്റ്റംബര്‍ 2 വരെ മലപ്പുറം ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി


മലപ്പുറം:സെപ്റ്റംബർ 2 വരെ മലപ്പുറം ജില്ലയിലെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം.കൊവിഡ് മാനദണ്ഡ, മാർഗ നിർദേശങ്ങൾ പാലിച്ച് സെപ്റ്റംബർ രണ്ടുവരെ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന് കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.കൃത്യമായ സാമൂഹിക അകലം പാലിക്കണം. രാവിലെ ഏഴ് മുതൽ രാത്രി ഒൻപതു വരെ മാത്രമേ അനുമതിയുള്ളൂ. ലോഡ്ജുകളിൽ അതിഥികൾക്ക് താമസ സൗകര്യം നൽകുന്നതിന് മുൻപും, ശേഷവും റൂമുകൾ അണു വിമുക്തമാക്കണം. ജീവനക്കാർക്ക് കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണം.ഓണ സദ്യയുടെ പേരിലുള്ള ആൾക്കൂട്ടം അനുവദിക്കില്ല. ഓണാഘോഷ പൊതു പരിപാടികളും പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധന നടത്തുമെന്നും പൊതു ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും കലക്ടർ പറഞ്ഞു.