26 April 2024 Friday

ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

ckmnews

ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍


മാള(തൃശ്ശൂർ): മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് രണ്ടു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻചിറ ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (37) യാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ് അറസ്റ്റ് ചെയ്തത്.



പോക്സോ, പട്ടികജാതി വിഭാഗക്കാർക്കെതിരേയുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സരിത്തിനെ മൂകാംബികയിൽ നിന്നാണ് പോലീസ് പിടികൂടിയത്.



ഈ മാസം ഏഴിനായിരുന്നു സംഭവം. പോക്സോ കേസെടുത്തതിന് പിന്നാലെ സി.പി.എം. അംഗമായിരുന്ന സരിത്തിനെ പാർട്ടി പുറത്താക്കിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് സരിത്തിനെ പിന്തുടർന്നത്. വിവിധ സ്ഥലങ്ങളിൽ മാറിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.