26 April 2024 Friday

മാറഞ്ചേരി പുറങ്ങിലെ പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ എൻ ഐ എ റെയ്ഡ്

ckmnews



പൊന്നാനി: നിരോധിത സംഘടനയ പോപ്പുലർ ഫ്രണ്ടിൻ്റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന അസ്ലമിൻ്റെ വീട്ടിൽ എൻ ഐ എ റെയ്ഡ്.പുറങ്ങിലെ വീട്ടിലും തറവാട് വീട്ടിലും അസ്ലമിൻ്റെ ട്രാവൽസിലുമാണ് ഒരെ സമയം റെയ്ഡ് നടന്നത്.പുലർച്ച 5 മണിക്ക് തുടങ്ങിയ റെയ്ഡ് പതിനൊന്ന് മണിവരെ നീണ്ടു.അസ്ലം വീട്ടിലുണ്ടായിരുന്നില്ല.റെയ്ഡിൽ കണ്ടെടുക്കപ്പെട്ടതിനെക്കുറിച്ച് ഔദ്ധ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.മാറഞ്ചേരിയിലെ പ്രധാന പോപ്പുലർഫ്രണ്ട് നേതാവായിരുന്നു അസ്ലം.ഇയാളിപ്പോൾ ഒളിവിലാണ്.