26 April 2024 Friday

മീലാദ് കോൺഫറൻസ് ഒക്ടോബർ 23, 24 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ പുത്തൻ പള്ളിയിൽ വെച്ച് നടക്കും

ckmnews

മീലാദ് കോൺഫറൻസ് ഒക്ടോബർ 23, 24 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ പുത്തൻ പള്ളിയിൽ വെച്ച് നടക്കും


എരമംഗലം:സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന മീലാദ് കാമ്പയിനിൻ്റെ ഭാഗമായി കേരള മുസ് ലിം ജമാഅത്ത് എസ് വൈ എസ്, എസ്എസ്എഫ് കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ പ്രവാചകാനുരാഗ സദസ്സ് ഹുബ്ബുറസൂൽ കോൺഫറൻസ് ഒക്ടോബർ 23, 24 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ പുത്തൻ പള്ളിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആദ്യ ദിനം ഞായർ 3:30ന്ന് പുത്തൻ പള്ളി മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാകും.വൈകിയിട്ട്  4 ന് വന്നേരിയിൽ നിന്നും ആരംഭിക്കുന്ന നബിദിന ബഹുജന റാലിയിൽ നിറപ്പകിട്ടാർന്ന ഇസ് ലാമിക കലാ രൂപങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളും ബഹുജനങ്ങളും ഉൾപെടെ നിരവധി പേർ പങ്കെടുക്കും

ശേഷം 6:30ന് ഡോക്ടർ അബ്ദുസലാം മുസ്ലിയാർ ദേവർ ശോല,ഐബിപി ഡയറക്ടർ എം.അബ്ദുൽ മജീദ് അരിയല്ലൂർ എന്നിവർ പ്രഭാഷണം നടത്തും രണ്ടാം ദിനം തിങ്കളാഴ്ച സിദ്ധീഖ് സഖാഫി അരിയൂർ പ്രഭാഷണം നടത്തും.തുടർന്ന് നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സിന് ഇബ്രാഹിം ഹാളിലി കല്ലൂർ നേതൃത്വം നൽകും ശേഷം നടക്കുന്ന പ്രാർത്ഥന സംഗമത്തിന് സയ്യിദ് സീതിക്കോയ അൽ ബുഖാരി നീറ്റിക്കൽ, സയ്യിദ് ഫളൽ നഈമി വടക്കൂട്ട് എന്നിവർ നേതൃത്വം നൽകും  വന്നേരി നാട് പ്രസ് ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ മുഹമ്മദ് ബാബു അയിരൂർ ഫിറോസ് മാസ്റ്റർ നുണക്കടവ് കഫീൽ പുത്തൻപള്ളി, മൻസൂർ പുത്തൻപള്ളി എന്നിവർ സംബന്ധിച്ചു.