26 April 2024 Friday

വിജയദശമി ദിനത്തിൽ കലാപ്രതിഭകളെ ആദരിച്ച് പാലപ്പെട്ടി ക്ഷേത്ര കമ്മറ്റി

ckmnews


എരമംഗലം:വിജയദശമി ദിനത്തിൽ

കലാപ്രതിഭകളെ ആദരിച്ച് പാലപ്പെട്ടി ക്ഷേത്ര കമ്മറ്റി.നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസമായ വിജയദശമി നാളിൽ ഇരുപതിൽ പരം പ്രതിഭകളെയും മാതൃ സമിതിയിലെ അമ്മമാരെയും പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ നൽകിയുമാണ് ക്ഷേത്ര ഭാരവാഹികൾ  ആദരിച്ചത്.സിനിമാ പിന്നണി ഗായകൻ മണി കണ്ടൻ പെരുമ്പടപ്പ് , അമൃത ടി വി ഫെയിം ഗംഗ ശശീധരൻ , ശ്രീരാജ് പൊന്നാനി, രതീഷ് ലക്ഷ്മണൻ , മുകിൽ വർണ്ണൻ

ജീവകാരുണ്യ പ്രവർത്തകൻ അറ മുഖൻ സോനാരെ . ഭരതനാട്ട്യ ബുക്ക് ഓഫ് റെക്കോർഡ് വിജയി ഗായത്രി , ബുഷു സ്വർണ്ണ മെഡൽ ജേതാവ് ഗാരീഷ്

പ്രദേശത്തെ എഴുത്തുകാരായ കൃഷ്ണൻ തലക്കാട്ട്, അയിരൂർ സുബ്രമണ്യൻ എന്നിവരെയാണ് പൊന്നാടയണിയിച്ചു ഉപഹാരങ്ങൾ നൽകിയും ആദരിച്ചത് ഇതിനു പുറമേ മാതൃ സമിതിയംഗങ്ങളെയും വസ്തങ്ങൾ നൽകി ആദരിച്ചു വയലിൽ ഫ്യൂഷൻ പുല്ലാങ്കുയൽ,റിഥം, തകിൽ ഫ്യൂഷൻ ഭക്തി ഗാനമേള, നൃത്തസന്ധ്യ എന്നി കലാ പരിപാടികളും അരങ്ങേറി

ക്ഷേത്രം പ്രസിഡണ്ട് രാജശേഖരൻ അധ്യക്ഷത വഹിച്ചു.സുന്ദരൻ കല്ലാട്ട് സ്വാഗതവും, സത്യൻ കറുത്തേത്ത് നന്ദിയും അറിയിച്ചു, ദിനേശൻ , ഭാസ്കരൻ അയിരൂർ,വാസു കരുമത്തിൽ, മഹേഷ് തെക്കയിൽ , ശക്തീധരൻ , കൃഷ്ണൻ തെക്കയിൽ, ബാബു, ഷിജിൽ തുടങ്ങിയവർ നേതൃത്വം നൽകി....