26 April 2024 Friday

കാട് വെട്ടി തെളിക്കുന്നതിനിടെ റബര്‍ തോട്ടത്തില്‍ അസ്ഥികൂടം, 3 മാസം മുമ്പ് കാണാതായ ആളുടേതെന്ന് പൊലീസ്

ckmnews

പത്തനംതിട്ട: റാന്നി പള്ളിക്കല്‍ മുരിപ്പില്‍ റബര്‍തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ കാട് തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. റബര്‍ മരത്തിന്‍റെ ചുവട്ടില്‍ അസ്ഥികൂടം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തായ് വസ്ത്രങ്ങള്‍ കണ്ടെത്തി.