26 April 2024 Friday

വെളിയങ്കോട് പഞ്ചായത്ത് അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കി

ckmnews

വെളിയങ്കോട് പഞ്ചായത്ത്

അതിദരിദ്രർക്കുള്ള 

മൈക്രോ പ്ലാൻ തയ്യാറാക്കി


എരമംഗലം:വെളിയങ്കോട് ഗ്രാമ  പഞ്ചായത്തിലെ അതി ദരിദ്രർക്കുള്ള  മൈക്രോ പ്ലാൻ രൂപീകരണവും , വാർഡ്തല സമിതി യോഗവും ,  ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ അതിദരിദ്രരുടെ  പട്ടികയിൽ  ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഉപഭോക്താക്കൾ ക്കും  സർക്കാർ  മാനദണ്ഡങ്ങൾക്ക്  വിധേയമായി സേവനങ്ങൾ സമയബന്ധിതമായി എത്തിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.ഗ്രാമ പഞ്ചായത്ത്   കോൺഫറൻസ്  ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേ പുറത്ത് അധ്യക്ഷത  വഹിച്ചു.സ്റ്റാൻ്റിങ്ങ്  കമ്മിറ്റി  ചെയർപേഴ്സൻമാരായ സെയ്ത് പുഴക്കര , റംസീ റമീസ് , മെമ്പർമാരായ ഹുസൈൻ പാടത്തക്കായിൽ , ഷെരീഫ മുഹമ്മദ് , റസ് ലത്ത്  സെക്കീർ ,സബിത , സുമിത

രതീഷ് , കെ. വേലായുധൻ , 

പി. വേണുഗോപാൽ , മുസ്തഫ മുക്രിയത്ത്  ,  തുടങ്ങിയവർ സംസാരിച്ചു .  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജൻ  പദ്ധതി വിദശീകരിച്ചു . അസിസ്റ്റൻറ്  സെക്രട്ടറി കവിത . ടി , സ്വാഗതവും , വി. ഇ ഒ . ജയേഷ്  നന്ദിയും പറഞ്ഞു .  


കാലത്തും , ഉച്ചക്ക്  ശേഷവും നടന്ന വാർഡ്തല  മൈക്രോ പ്ലാൻ രൂപികരണ ചർച്ചകൾക്ക് പഞ്ചായത്ത് ജീവനക്കാരായ, പി. രാധാകൃഷ്ണൻ , അനു ഡേവിഡ് ഡെൽവിൻ എൻ എസ്സ് ,  വി.ഇ. ഒ .  ശ്രീജിത്ത് എന്നിവർ നേത്യതം നൽകി .ആശ ,അങ്കൺവാടി പ്രവർത്തകർ , വാർഡ് തല സമിതി അംഗങ്ങൾ , തുടങ്ങിയവർ പങ്കെടുത്തു .