26 April 2024 Friday

തൃശ്ശൂരില്‍ അച്ഛനെ മകന്‍റെ മുന്നിലിട്ട് കുത്തികൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

ckmnews

തൃശ്ശൂര്‍: കുറുമ്പിലാവ് പ്രഭാകരന്‍ കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം. പ്രതി ശശിയെ തൃശ്ശൂര്‍ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തത്തോടൊപ്പം അയ്യായിരം രൂപ  പിഴയും പ്രതി ഒടുക്കണം. പ്രഭാകരനെ മകന്‍  പ്രനീഷിന്‍റെ മുന്നിലിട്ടാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. മകനെയും ഗുരുതരമായി കുത്തിപരിക്കേല്‍പ്പിച്ചിരുന്നു.