11 May 2024 Saturday

എടപ്പാളില്‍ ബേക്കറി പൂര്‍ണ്ണമായും കത്തി നശിച്ചു ലക്ഷങ്ങളുടെ നഷ്ടം

ckmnews


എടപ്പാള്‍:എടപ്പാളില്‍ ബേക്കറിക്ക് തീപിടിച്ച് പൂര്‍ണ്ണമായും കത്തിനശിച്ചു.എടപ്പാള്‍ പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെആര്‍ ബേക്കറിയിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.പുലര്‍ച്ചെ അഞ്ചരയോടെ കടയുടെ പുറത്തെ നൈംബോര്‍ഡ് കത്തുന്നത് കണ്ട് നാട്ടുകാരന്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.പൊന്നാനിയില്‍ ഫയര്‍ഫോഴ്സും ചങ്ങരംകുളം പോലീസും നാട്ടുകാരും ചേര്‍ന്ന് തീ പൂര്‍ണ്ണമായും കെടുത്തിയെങ്കിലും ബേക്കറിയുടെ ഉള്‍വശം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.ലക്ഷങ്ങളുടെ നാശനഷടങ്ങള്‍ ഉണ്ടായിട്ടുണ്ട്