08 May 2024 Wednesday

സേവനം ഇനി സ്വദേശത്ത് ; അബ്ദുൽ ഖാദിർ ബാഖവി നാട്ടിലേക്ക്

ckmnews

സേവനം ഇനി സ്വദേശത്ത് ; അബ്ദുൽ ഖാദിർ ബാഖവി നാട്ടിലേക്ക്


ചങ്ങരംകുളം:മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന മാണൂർ പി.പി അബ്ദുൽ ഖാദിർ ബാഖവിക്ക് പന്താവൂർ ഇർശാദ് യു എ ഇ നാഷണൽ കമ്മിറ്റി വികാരനിർഭരമായ യാത്രയയപ്പ് നല്കി.ഇർശാദ് ഉൾപ്പടെ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വത്തിനു പുറമെ ഷാർജ ഇലക്ട്രിസിറ്റി അതോറിറ്റി കോമ്പൗണ്ടിലെ ഉവൈസ് അൽഖർനി മസ്ജിദിലെ പ്രതിഫലം പറ്റാത്ത ഇമാം, സെൻട്രൽ ഐ സി എഫ് പ്രസിഡണ്ട് എന്നീ നിലകളിലും ഷാർജയിലെ ശ്രദ്ധേയ സാന്നിധ്യമാണ് അബ്ദുൽ ഖാദിർ ബാഖവി . ശിഷ്ടകാലം നാട്ടിൽ മത , സാമൂഹിക സേവനങ്ങളിൽ വ്യാപ്തൃനാവുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ദുബൈ അൽ ഖിസൈസിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ പ്രസിഡണ്ട് എം പി ഹസൻ ഹാജി ആധ്യക്ഷത വഹിച്ചു.പി ടി അബ്ദുല്ല കാഞ്ഞിയൂർ  ഉദ്ഘാടനം ചെയ്തു. ടി സി അബ്ദുറഹ്മാൻ ,ഗഫൂർ പോത്തനൂർ , ഇബ്റാഹീം നഈമി, യൂസുഫ് പുതുപൊന്നാനി , അബ്ദുറഹീം എടപ്പാൾ, ശാജഹാൻ കോക്കൂർ പ്രസംഗിച്ചു.അന്തരിച്ച ഇർശാദ് മുൻ ദുബൈ കമ്മിറ്റി പ്രസിഡണ്ട് നീലിയാട് എ അബ്ദുറഹ്മാൻ ഹാജിക്കു വേണ്ടി പ്രാർഥന നടത്തി.