08 May 2024 Wednesday

നാടും നഗരവും അമ്പാടിയാക്കി എടപ്പാൾ ചങ്ങരംകുളം മേഖലയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം

ckmnews

നാടും നഗരവും അമ്പാടിയാക്കി എടപ്പാൾ ചങ്ങരംകുളം മേഖലയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം


ചങ്ങരംകുളം: ശ്രീകൃഷ്ണ ജയന്തി വർണ്ണാഭമായി ആഘോഷിച്ചു. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച ശോഭാ യാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ചതോടെ ഉത്സവന്തരീക്ഷത്തിലാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി  ആഘോഷം നടന്നത്.വിവിധ ബാലഗോകുലങ്ങൾക്കു കീഴിൽ ഗോപൂജ, കുട്ടികൾക്കായി ഉറിയടി മത്സരം,ശോഭായാത്രകൾ, സാംസ്കാരിക സമ്മേളനം, പ്രഭാഷണങ്ങൾ, പ്രസാദ വിതരണം തുടങ്ങിയവ നടന്നു. എടപ്പാളിൽ നടന്ന മഹാശോഭായാത്ര കുളങ്കരയിൽ സമാപിച്ചു.മൂക്കുതല മണ്ഡലം ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര  ഗുരുജി നഗർ, കാട്ടുപറമ്പ്, പിടാവന്നൂർ, കൊളഞ്ചേരി എന്നിവിടങ്ങളിലെ ബാലഗോകുലങ്ങളുടെ ശോഭായാത്ര വാര്യർ മൂലയിൽ സംഗമിച്ച് മഹാശോഭ യാത്രയായി കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.തുടർന്ന് കുട്ടികളുടെ ഉറിയടിയും ഗോപികാ നൃത്തവും നടന്നു