26 April 2024 Friday

സ്വര്‍ണ്ണ വില കുതിക്കുന്നു; പവന് 42,000 രൂപ

ckmnews



തിരുവനന്തപുരം:കേരളത്തില്‍ സ്വര്‍ണ്ണവില കുതിയ്ക്കുന്നു. സ്വര്‍ണ്ണ വില പവന് 480 രൂപ കൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടു തവണ വില കൂടി 41,520 രൂപയായിരുന്നു.5250 രൂപയാണ് ശ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍ മാത്രം പവന് 1840 രൂപ കൂടി. ദേശീയ വിപണിയില്‍ രണ്ടു ദിവസം കൊണ്ട് മാത്രം 1000 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 10 ഗ്രാം സ്വര്‍ണ്ണത്തിന് 56,143 രൂപയാണ് വില.ആഗോള വിപണയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,06.32 ഡോളറിലെത്തി