26 April 2024 Friday

യാത്രാ വിലക്ക് ; ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞു

ckmnews

ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. 12 ആം പ്രതിയായ റിട്ട.ഐ.ബി ഉദ്യോഗസ്ഥൻ കെ.വി തോമസിന്റെ യാത്രയാണ് വിലക്കിയത്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് കെ വി തോമസ് പറഞ്ഞു.
യാത്ര വിലക്കിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ വി തോമസ് പറഞ്ഞു. ലണ്ടനിലേക്ക് ഉള്ള യാത്രയ്ക്ക് പോകാനിരിക്കവെയാണ് കെ വി തോമസിനെയും ഭാര്യയെയും വിമാനത്താവളത്തിൽ തടഞ്ഞത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.