26 April 2024 Friday

മൂവാറ്റുപുഴ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു; പുതിയ പാലത്തില്‍ ഗതാഗതനിരോധനം

ckmnews

കനത്ത മഴയ്ക്കിടെ എംസി റോഡില്‍ മൂവാറ്റുപുഴ പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പഴയ പാലത്തിലൂടെ മാത്രമാണ് ഇപ്പോള്‍ ഗാതഗതം അനുവദിക്കുന്നത്ഇന്നലെ രാത്രിയോടെ രൂപപ്പെട്ടുതുടങ്ങിയ കുഴി രാവിലെ ആകുമ്പോഴേക്കും വലിയ ഗര്‍ത്തമാകുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്.

അതിതീവ്ര മഴമുന്നറിയിപ്പ് നല്‍കിയ എറണാകുളം ജില്ലയില്‍ ഇടവിട്ട മഴ തുടരുകയാണ്. കിഴക്കന്‍ മലയോര മേഖലകളില്‍ കാറ്റും മഴയും ശക്തമാണ്. പെരിയാര്‍, മൂവാറ്റുപുഴയാര്‍ കൈവഴികളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.കോതമംഗലം, ആലുവ, കാലടി, മൂവാറ്റുപുഴ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.